തിരുവനന്തപുരം: പുതിയ മദ്യനയം ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ബാറുകളുടെ ലൈസന്‍സ് ഫീസ് 5 മുതല്‍ 10 ലക്ഷം വരെ കൂട്ടിയേക്കും.
അതേസമയം, എല്ലാ മാസവും ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരും. ഐടി പാര്‍ക്കുകളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലെ മദ്യവിതരണത്തിന് കഴിഞ്ഞ വര്‍ഷം തന്നെ തീരുമാനമെടുത്തതാണ്. പക്ഷെ വ്യവസ്ഥകളില്‍് തീരുമാനമാകാതിരുന്നതാണ് നടപ്പാകല്‍ നീണ്ടത്. പ്രധാന ഐടി കമ്പനികളുടെ സ്ഥലങ്ങളിലായിരിക്കും വിതരണത്തിനുള്ള സ്ഥലം. നിശ്ചിത ഫീസ് ഏര്‍പ്പെടുത്തും. പുറത്തു നിന്നുള്ളവര്‍ക്ക് ഇവിടെ നിന്നും മദ്യം നല്‍കില്ല. ക്ലബുകളുടെ മാതൃകയിലായിരിക്കും പ്രവര്‍ത്തനം.
കള്ള് ഷാപ്പുകള്‍ക്ക് ബാറുകളുടേത് പോലെ സ്റ്റാര്‍ പദവി നിശ്ചയിക്കും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന രംഗത്തെത്തിയിരുന്നു. ഏപ്രിലില്‍ പുതിയ നയം വരേണ്ടതായിരുന്നു. ചര്‍ച്ചകള്‍ നീണ്ടുപോയതാണ് നയവും വൈകാന്‍ കാരണം.

