ട്വിറ്ററിന് സമാനമായ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമുമായി ഇന്‍സ്റ്റഗ്രാം

ട്വിറ്ററിന് സമാനമായ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ആപ്ലിക്കേഷനാണിതെന്നാണ് ലിയ ഹേബര്‍മാന്‍ എന്ന ടിപ്സ്റ്റര്‍ പറഞ്ഞു.

പി92 എന്നാണ് ആപ്പിന്റെ കോഡ് നെയിം. ‘ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ടെക്സ്റ്റ് അധിഷ്ഠിത ആപ്പിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പറയൂ, നിങ്ങളുടെ പ്രേക്ഷകരമായും സുഹൃത്തുക്കളുമായും നേരിട്ട് സംസാരിക്കൂ’ എന്ന ഡിസ്‌ക്രിപിഷനാണ് ആപ്പിനുള്ളത്.

ടെക്സ്റ്റിനോടൊപ്പം ലിങ്കുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയും ഈ ആപ്ലിക്കേഷനിലൂടെ പങ്കുവെക്കാം. മറ്റ് ആപ്പുകളിലേത് പോലെ ലൈക്കുകളും റിപ്ലൈകള്‍ എന്നീ സംവിധാനങ്ങള്‍ ഇതിലും ഉണ്ടാകും. ഇന്‍സ്റ്റഗ്രാമിന്റെയും ട്വിറ്ററിന്റെയും സമ്മിശ്ര രൂപമായിരിക്കും ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ മാസ്റ്റഡണ്‍ പോലെയുള്ള ആപ്പുകളുമായും ഈ ആപ്പ് ബന്ധിപ്പിക്കപ്പെടും. ആരൊക്കെ മറുപടി തരണം ആര്‍ക്കെല്ലാം മെന്‍ഷന്‍ ചെയ്യാന്‍ സാധിക്കും തുടങ്ങി മികച്ച സംവിധാനങ്ങള്‍ സെറ്റിംഗ്സിലുണ്ടാകും. ട്വിറ്ററിന് സമാനമായ രീതിയിലാവും പോസ്റ്റുകള്‍ ടൈംലൈനില്‍ പ്രദര്‍ശിപ്പിക്കുക.