‘മാനം’ പോകുന്നത് സ്ത്രീകൾക്കാണെന്ന പൊതുബോധത്തെ തിരുത്തി എഴുതി; അഭിനന്ദനം അറിയിച്ച് ആരോഗ്യമന്ത്രി

കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ മോശമായി പെരുമാറിയ യുവാവിനെതിരെ ശക്തമായി പ്രതികരിച്ച പെൺകുട്ടിയ്ക്ക് അഭിനന്ദനം അറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി പെൺകുട്ടിയെ അഭിനന്ദിച്ചത്. സഹയാത്രികനിൽ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറയാൻ ആ പെൺകുട്ടി കാണിച്ച ധൈര്യം അഭിനന്ദനം അർഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും യാത്ര ചെയ്യാനുള്ള അവകാശം എല്ലാ സ്ത്രീകൾക്കും ഉണ്ട്. ‘മാനം’ പോകുന്നത് സ്ത്രീകൾക്കാണെന്ന പൊതുബോധത്തെ തിരുത്തി എഴുതുകയായിരുന്നു ആ പെൺകുട്ടി. ധൈര്യത്തോടെ ഇത്തരമൊരു സാഹചര്യത്തെ നേരിട്ട പെൺകുട്ടി എല്ലാവർക്കും മാതൃക കൂടിയാണ്. ഒപ്പം അതിക്രമത്തെ നേരിടാൻ ആ പെൺകുട്ടിക്ക് പിന്തുണ നൽകിയ കണ്ടക്ടർ പ്രദീപിന് അഭിവാദ്യം. പെൺകുഞ്ഞുങ്ങൾ എല്ലായിടത്തും സുരക്ഷിതരായിരിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും യാത്ര ചെയ്യാനുള്ള അവകാശം എല്ലാ സ്ത്രീകൾക്കും ഉണ്ട്. കെ.എസ്. ആർ.ടി.സി ബസിൽ സഹയാത്രികനിൽ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറയാൻ ആ പെൺകുട്ടി കാണിച്ച ധൈര്യം അഭിനന്ദനം അർഹിക്കുന്നു. ‘മാനം’ പോകുന്നത് സ്ത്രീകൾക്കാണെന്ന പൊതുബോധത്തെ തിരുത്തി എഴുതുകയായിരുന്നു ആ പെൺകുട്ടി.

ധൈര്യത്തോടെ ഇത്തരമൊരു സാഹചര്യത്തെ നേരിട്ട പെൺകുട്ടി എല്ലാവർക്കും മാതൃക കൂടിയാണ്. ഒപ്പം അതിക്രമത്തെ നേരിടാൻ ആ പെൺകുട്ടിക്ക് പിന്തുണ നൽകിയ കണ്ടക്ടർ പ്രദീപിന് അഭിവാദ്യം. പെൺകുഞ്ഞുങ്ങൾ എല്ലായിടത്തും സുരക്ഷിതരായിരിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.