തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇ-പോസ് മെഷീന് സെര്‍വര്‍ തകരാറിലായതിനാല്‍ റേഷന്‍ വിതരണം തടസ്സപ്പെട്ടു. സിസ്റ്റം തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്നും സാങ്കേതിക തകരാര്‍ അര മണിക്കൂറില്‍ പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി. ആര് അനില്‍ അറിയിച്ചു.
അതേസമയം, സെര്‍വര്‍ തകരാര്‍ മൂലം കഴിഞ്ഞ മാസം പകുതിയിലേറെ കാര്‍ഡുടമകള്‍ക്ക് റേഷന്‍ മുടങ്ങിയിരുന്നു. പാലക്കാട് ജില്ലയിലെ മുഴുവനും കടകളിലും പ്രതിസന്ധി ഉണ്ടായിയെന്ന് വ്യാപാരികള്‍ അറിയിച്ചു. കോഴിക്കോടും തൃശൂരിലും റേഷന്‍ വിതരണം തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയിലെ 1100 കടകളില്‍ പ്രതിസന്ധിയുണ്ടായി.
എറണാകുളത്തെ 80 ശതമാനം കടകളിലും വിതരണം തടസ്സപ്പെട്ടെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. 1300 ല്‍ അധികം റേഷന്‍ കടകളാണ് ജില്ലയിലുള്ളത്. വയനാട്ടിലും പലയിടങ്ങളിലും ഇ പോസ് മെഷീന് പ്രവര്‍ത്തിക്കുന്നില്ല.

