കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തെക്കുറിച്ച് റിപ്പോർട്ട്; വി കെ മോഹനൻ കമ്മിഷന്റെ കാലാവധി നീട്ടി

തിരുവനന്തപുരം: വി കെ മോഹനൻ കമ്മിഷന്റെ കാലാവധി നീട്ടി. കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് നടത്തിവരുന്ന അന്വേഷണങ്ങളെ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനായി നിയമിച്ച കമ്മീഷനാണിത്. മെയ് 6ന് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ആറു മാസത്തേക്ക് കൂടി കാലാവധി ദീർഘിപ്പിച്ചത്. ആഭ്യന്തര സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

കേന്ദ്ര ഏജൻസികൾ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും സെക്രട്ടേറിയറ്റിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഏജൻസികൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം വഴി മാറുന്നതിനെക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി ജഡ്ജിയായ വി കെ മോഹനനനെ നിയമിച്ചത്.