സൗരവ് ഗാംഗുലിയുടെ സുരക്ഷ വർദ്ധിപ്പിച്ചു; ഇനി നൽകുക ഇസെഡ് കാറ്റഗറി സുരക്ഷ

കൊൽക്കത്ത: മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ സുരക്ഷ ‘ഇസെഡ്’ കാറ്റഗറിയാക്കി ഉയർത്തി. പശ്ചിമ ബംഗാൾ സർക്കാരാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ വൈ കാറ്റഗറി സുരക്ഷയായിരുന്നു സൗരവ് ഗാംഗുലിയ്ക്ക് നൽകിയിരുന്നത്. ഇത് അവസാനിച്ച സാഹചര്യത്തിൽ ചേർന്ന പുനരാലോചനാ സമിതി യോഗത്തിലാണ് സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.

ഇസെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ ഗാംഗുലിയ്ക്ക് എട്ട് മുതൽ പത്ത് വരെ പൊലീസുകാരുടെ സുരക്ഷയാണ് ലഭ്യമാകുക. വൈ കാറ്റഗറി സുരക്ഷയുണ്ടായിരുന്നപ്പോൾ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നുള്ള മൂന്ന് പൊലീസുകാരുടെ സേവനം ഗാംഗുലിക്കും മൂന്ന് പോലീസുകാരുടെ സേവനം ഗാംഗുലിയുടെ ബെഹാലയിലുള്ള വീടിനും നൽകിയിരുന്നു.