ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി; കണ്ടുകെട്ടിയത് 457 കോടി രൂപയുടെ സ്വത്തുക്കൾ

കോയമ്പത്തൂർ: ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ 457 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അണ് ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. സാന്റിയാഗോയുടെ വീട്ടിലും ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ സ്വത്തുകൾ കണ്ടുകെട്ടിയത്.

സിക്കിം ലോട്ടറികളുടെ മാസ്റ്റർ ഡിസ്ട്രിബ്യൂട്ടറായ കോയമ്പത്തൂരിലെ ഫ്യൂച്ചർ ഗെയിമിങ് സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കോയമ്പത്തൂരിലെ ഓഫീസ്, കോയമ്പത്തൂരിലെ വീടും പരിസരവും ചെന്നൈയിലെ കുടുംബാംഗങ്ങളുടെ വീടും ഓഫീസും ഉൾപ്പെടെയുള്ളവയാണ് കണ്ടുകെട്ടിയത്.

കേരളത്തിൽ സിക്കം ലോട്ടറി വിൽപ്പന നടത്തിയത് ഉൾപ്പെടയുള്ള കാര്യങ്ങളിൽ സിബിഐ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാൻ തീരുമാനിച്ചത്. 910 കോടി രൂപയുടെ നഷ്ടമാണ് സിക്കിം സർക്കാരിന് സാന്റിയാഗോ മാർട്ടിനും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും വരുത്തിവെച്ചിരിക്കുന്നത്.