ന്യൂയോര്‍ക്ക്: ചൊവ്വയില്‍ നദിയൊഴുകിയിരുന്നെന്ന് നാസയുടെ പെര്‍സിവേറന്‍സ് റോവര്‍. റോവര്‍ പകര്‍ത്തിയ നദി ഒഴുകിയിരുന്നതായി കരുതപ്പെടുന്ന പ്രദേശത്തിന്റെ ചിത്രവും നാസ പങ്കുവെച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി ജെസീറോ ഗര്‍ത്തത്തില്‍ പര്യവേക്ഷണം നടത്തുന്ന നാസയുടെ പെര്‍സെവറന്‍സ് റോവര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ചൊവ്വയുടെ വടക്കായി സ്ഥിതി ചെയ്യുന്ന ജെസീറോ ക്രേറ്ററിലൂടെ 28 മൈല്‍ വീതിയില്‍ നദി ഒഴുകിയിരുന്നെന്നും ചിത്രത്തില്‍ കാണപ്പെടുന്ന ശൃംഖലകള്‍ നദി അഗ്നി പര്‍വതത്തിലേക്കാണ് ഒഴുകിയിരുന്നതെന്നും സൂചന നല്‍കുന്നു.
അതേസമയം, പുരാതന കാലത്ത് ഗ്രഹത്തില്‍ ജീവനുള്ള വസ്തുക്കള്‍ ഉണ്ടായിരുന്നോയെന്നുള്ള പഠനത്തിന് ഈ കണ്ടെത്തല്‍ സഹായകരമാകുമെന്ന് നാസ അറിയിച്ചു. മുന്‍പ് ചൊവ്വ തടാകങ്ങളും സമുദ്രങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ജലലോകമായിരുന്നു എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.

