കൊച്ചി: കൊച്ചിയിൽ വൻ ലഹരി വേട്ട. പാകിസ്ഥാനിൽ നിന്നെത്തിച്ച 12000 കോടി രൂപയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാക് പൗരൻ അറസ്റ്റിലായി. 2500 കിലോ മെത്താഫെറ്റാമിനാണ് അധികൃതർ പിടിച്ചെടുത്തത്.
നേവിയും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കുമായി എത്തിച്ച മയക്കുമരുന്നാണിത്.
അടുത്തിടെ രാജ്യത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ബോട്ടിലാണ് ലഹരി എത്തിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവ പിടികൂടാൻ കഴിഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

