‘സംസ്ഥാനത്തിന്റെ മുഴുവന്‍ പിന്തുണയോടെ എന്റെ അച്ഛന്‍ മുഖ്യമന്ത്രിയാകും’: യതീന്ദ്ര സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിച്ച് ഭരണം കൈക്കലാക്കുമെന്ന് ഉറപ്പിച്ചതായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ.

‘ബിജെപിയെ ഭരണത്തില്‍ നിന്നിറക്കാനായി എന്തും ചെയ്യും. കര്‍ണാടകയുടെ താല്‍പ്പര്യം സംരക്ഷിക്കും. വരുണ മണ്ഡലത്തില്‍ എന്റെ പിതാവ് വന്‍ വിജയം നേടും. അദ്ദേഹം മുഖ്യമന്ത്രി ആവുകയും ചെയ്യും. ഒരു മകനെന്ന നിലയില്‍ അദ്ദേഹം മുഖ്യമന്ത്രിയാകണം എന്നതാണ് എന്റെ ആഗ്രഹം. കര്‍ണാടകയിലെ ഒരു പൗരന്‍ എന്ന നിലയില്‍ വിലയിരുത്തിയാല്‍ അദ്ദേഹത്തിന്റെ അവസാന ഭരണകാലം വളരെ മികച്ചതായിരുന്നു. അതിനാല്‍ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായാല്‍ ബിജെപി ഭരണകാലത്തുണ്ടായ അഴിമതികളും ദുര്‍ഭരണവും അദ്ദേഹം തിരുത്തും. സംസ്ഥാനത്തിന്റെ മുഴുവന്‍ പിന്തുണയോടെ അദ്ദേഹം മുഖ്യമന്ത്രിയാകും’- യതീന്ദ്ര പറഞ്ഞു.

അതേസമയം, വരുണയില്‍ നിലവില്‍ മുന്നിലാണ് സിദ്ധരാമയ്യ. ബിജെപിയുടെ വി സോമണ്ണയാണ് ഇവിടെ സിദ്ധരാമയ്യയുടെ എതിരാളി.