തന്റെ പേരും ചിത്രവും ശബ്ദവും ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍; നിയമനടപടിയുമായി സച്ചിന്‍

മുംബൈ: അനുവാദമില്ലാതെ തന്റെ പേരും ചിത്രവും ശബ്ദവും ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടിയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മുംബൈ ക്രൈം ബ്രാഞ്ചിന് സച്ചിന്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് അജ്ഞാതരായ ആളുകള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 465, 426, 500 പ്രകാരം മുംബൈ പോലീസിന്റെ സൈബര്‍ സെല്‍ കേസെടുത്തു

അതേസമയം, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പിന്തുണക്കുന്നു എന്ന തരത്തിലുള്ള ചില മരുന്ന് കമ്പനികളുടെ പരസ്യങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സച്ചിന്‍ നിയമനടപടി സ്വീകരിച്ചത്. സച്ചിന്റെ ഫോട്ടോ ഉപയോഗിച്ച് ഈ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുന്ന ചെയ്യുന്ന sachinhealth.in എന്ന വെബ്സൈറ്റും അദ്ദേഹം കണ്ടെത്തിയിരുന്നു.