കൊച്ചി: താനൂർ ബോട്ട് ദുരന്ത വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. താനൂർ ബോട്ട് ദുരന്തത്തെ തുടർന്ന് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തതിലും വിഷയവുമായി ബന്ധപ്പെട്ട കോടതി നടത്തിയ പരാമർശങ്ങളിലും കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വരുന്നു എന്ന് കോടതി വ്യക്തമാക്കി.
കോടതിയ്ക്ക് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നുവെന്നും അഭിഭാഷകരും സൈബർ ആക്രമണത്തിന്റെ ഭാഗമാകുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. രാമചന്ദ്രൻ സമ്മതിച്ചു പരാമർശം നടത്തിയത്.
32 വർഷമായി താൻ കോടതി നടപടികളുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. അടുത്തയാഴ്ച്ച കേസ് ചീഫ് ജസ്റ്റിസിന് മുന്നിലേക്ക് എത്തുന്നതിനിടെ മറ്റൊരു ദുരന്തം കൂടി ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് സർക്കാർ കോടതിക്കൊപ്പം നിൽക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അമിതമായി ആളുകളെ കയറ്റിയതാണ് കേരളത്തിൽ സംഭവിച്ച മിക്ക ബോട്ട് അപകടകളുടെയും കാരണം.
ഇത് തടയാൻ എന്താണ് ചെയ്തതെന്ന് കോടതി ആരാഞ്ഞപ്പോൾ ജില്ലാ കളക്ടർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മറുപടി നൽകി. എന്നാൽ, കളക്ടർ എന്നത് ഒരു ജില്ലയുടെ പ്രതിനിധിയാണ്. മിക്കവാറും എല്ലാ ജലാശയങ്ങളിലും ഇപ്പോൾ ബോട്ടുകളുണ്ട്. മികച്ച, സുരക്ഷിതമായ ടൂറിസമാണ് നമ്മൾ ആഗ്രഹിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.. സംസ്ഥാനത്തെ ബോട്ടുകളെക്കുറിച്ച് നിങ്ങൾ ബോധവാന്മാരല്ലേ. അമിത ഭാരം കയറ്റി ബോട്ടുകൾ സർവീസ് നടത്തുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.

