കേരള സ്റ്റോറിയുടെ നിരോധനത്തിന് പിന്നിലെ യുക്തി എന്ത്?; പശ്ചിമബംഗാളിനും തമിഴ്നാടിനും സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: കേരള സ്റ്റോറിയുടെ പ്രദര്‍ശനം വിലക്കിയതിനെതിരെ പശ്ചിമബംഗാളിനും തമിഴ്നാടിനും സുപ്രീംകോടതി നോട്ടീസ് നല്‍കി. ഹര്‍ജി വീണ്ടും ബുധനാഴ്ച പരിഗണിക്കും.

പശ്ചിമ ബംഗാളില്‍ ചിത്രം നിരോധിച്ചതിന് പിന്നിലെ യുക്തി എന്താണ്? എന്തുകൊണ്ട് പശ്ചിമ ബംഗാളില്‍ സിനിമ നിരോധിക്കണം? അത് രാജ്യത്തുടനീളം ഓടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ സിനിമക്ക് നിരോധനം ഏര്‍പ്പെടുത്തിയില്ലെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തിയേറ്റര്‍ ഉടമകള്‍ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.