തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രി ആന്റണി രാജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങി യൂണിയനുകള്‍. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കും വരെ സമരം തുടരാനാണ് ഭരണ-പ്രതിപക്ഷ യൂണിയനുകളുടെ തീരുമാനം.
അതേസമയം, മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപെട്ടതിന് പിന്നാലെ സിഐടിയു, ടിഡിഎഫ് സംഘടനകള്‍ ചീഫ് ഓഫീസിന് മുന്നിലെ സമരം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. സംയുക്ത സമരസമതിയില്‍ നിന്നും പിന്മാറിയ ബിഎംഎസ് വീണ്ടും പണിമുടക്ക് അടക്കമുള്ള സമരങ്ങളിലേക്ക് കടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, സര്‍ക്കാര്‍ ധനസഹായം ലഭിച്ചാല്‍ മാത്രമേ ശമ്പള വിതരണം നടത്താന്‍ കഴിയൂ എന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെയും ഗതാഗത മന്ത്രിയുടെയും നിലപാട്.

