സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; ജനൽ ഗ്ലാസിന് പൊട്ടൽ

കണ്ണൂർ: സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപട്ടണത്ത് വച്ചാണ് കല്ലേറ് നടന്നത്. ആക്രമണത്തിൽ ട്രെയിനിന്റെ ജനൽ ഗ്ലാസിന് പൊട്ടലുണ്ടായി. കാസർകോട് നിന്നും തിരുവനന്തപുരത്തേക്കായിരുന്നു വന്ദേഭാരത് സർവ്വീസ് നടത്തിയിരുന്നു. തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞ് മൂന്നരയ്ക്കാണ് സംഭവം. ആർപിഎഫും പോലീസും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി.

അതേസമയം, കഴിഞ്ഞ ദിവസം മലപ്പുറത്തും വന്ദേഭാരതിന് നേരെ കല്ലേറ് നടന്നിരുന്നു. കാസർകോട്-തിരുവനന്തപുരം സർവ്വീസിനിടെ തിരൂർ സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെയായിരുന്നു അന്ന് കല്ലേറുണ്ടായത്. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും അന്വേഷണം നടത്തിയിരുന്നു.