തിരുവനന്തപുരം: മന്ത്രിമാര്‍ നടത്തുന്ന വിദേശ യാത്രകള്‍ ഒരിക്കലും മോശം കാര്യമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
‘ആദ്യമായിട്ടല്ല മന്ത്രിമാര്‍ വിദേശ യാത്രകള്‍ നടത്തുന്നത്. ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുക എന്നത് പ്രധാനമാണ്. പ്രധാനമന്ത്രി ഒരുപാട് വിദേശ യാത്ര നടത്തുന്നുണ്ട്. സിപി എം പ്രസ്താവനയില്‍ ജീവിക്കുന്ന പാര്‍ട്ടിയല്ല. നാവിന്റെ വലുപ്പം കൊണ്ട് മാത്രം രാഷ്ട്രീയ നടത്തുന്ന പാര്‍ട്ടിയുമല്ല. മറിച്ച് രാഷ്ട്രീയ പ്രശ്നങ്ങളില്‍ ചടുലമായി ഇടപെടുന്ന പാര്‍ട്ടിയാണിത്. രാഷ്ട്രീയ ലാഭത്തിനല്ല സിപിഎം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നത്’- അദ്ദേഹം വ്യക്തമാക്കി.

