കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി ബിജെപി; പ്രവർത്തകരെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ

ബംഗളുരു: കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്ന് കർണാടകയിൽ നടന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കിയാണ് ബംഗളുരുവിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നത്.

രാവിലെ പത്ത് മണിയ്ക്ക് ജെ പി ഏഴാം നഗർഘട്ടത്തിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. മല്ലേശ്വരത്തെ സാങ്കി റോഡിലാണ് റോഡ് ഷോ അവസാനിച്ചത്. 26 കിലോമീറ്റർ നീണ്ട റോഡ് ഷോ മൂന്നുമണിക്കൂർ കൊണ്ട് പൂർത്തിയായി. ബംഗളുരു സൗത്ത്, സെൻട്രൽ എംപിമാരായ തേജസ്വി സൂര്യ, പി സി മോഹൻ തുടങ്ങിയവരും പ്രധാനമന്ത്രിയുടെ വാഹനത്തിൽ ഉണ്ടായിരുന്നു. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് പ്രധാനമന്ത്രി സഞ്ചരിച്ചത്.