ഭോപ്പാൽ: ദി കേരള സ്റ്റോറി സിനിമയുടെ നികുതി ഒഴിവാക്കി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തീവ്രവാദത്തെ കുറിച്ചുള്ള ഭയപ്പെടുത്തുന്ന സത്യം തുറന്നുകാട്ടിയ ചിത്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
ചിത്രത്തിന്റെ നികുതി ഒഴിവാക്കണമെന്ന് നേരത്തെ ഹൈന്ദവ സംഘടനകളും ബിജെപിയും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നികുതി ഒഴിവാക്കി കൊണ്ടുള്ള അദ്ദേഹത്തിന്റെ തീരുമാനം പ്രഖ്യാപിച്ചത്.
അതേസമയം കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. തീവ്രവാദം തുറന്ന കാട്ടുന്ന സിനിമയാണ് കേരള സ്റ്റോറി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കർണാടകയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

