സിനിമാസെറ്റുകളില്‍ ലഹരി ഉപയോഗം കൂടുന്നു; ‘അമ്മ’യില്‍ നിന്നടക്കം വിവരങ്ങള്‍ തേടാന്‍ എക്‌സൈസ്

കൊച്ചി: സിനിമാസെറ്റുകളില്‍ ലഹരി ഉപയോഗം കൂടുന്നുവെന്ന ആരോപണത്തില്‍ താരസംഘടനയായ ‘അമ്മ’യില്‍നിന്നടക്കം വിവരങ്ങള്‍ തേടാനൊരുങ്ങി എക്‌സൈസ്.

ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ വിവിധ സിനിമാസംഘടനകള്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം ശക്തമാക്കുന്നത്.

അതേസമയം, ലഹരി ഉപയോഗിക്കുന്ന താരങ്ങളെ ഒറ്റപ്പെടുത്താനും സിനിമാരംഗത്തു നിന്ന് മാറ്റിനിര്‍ത്താനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിര്‍മാതാക്കള്‍ തേടിയിരുന്നു.