മണിപ്പൂര്‍ സംഘര്‍ഷം; മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതം

ന്യൂഡല്‍ഹി: മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ ഒമ്പത് മലയാളി വിദ്യാര്‍ത്ഥികളെയും തിങ്കളാഴ്ച ഇംഫാലില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തിച്ച ശേഷം ബംഗളൂരുവില്‍ എത്തിക്കുമെന്ന് വിവരം

വിദ്യാര്‍ത്ഥികളില്‍ മൂന്ന് പേര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ നിന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ വീതം, പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോ വിദ്യാര്‍ത്ഥികളുമാണ് മണിപ്പൂരില്‍ കുടുങ്ങിയത്. ഇവരെ തിങ്കളാഴ്ച്ച ഉച്ചക്ക് 2.15-ന് ഇംഫാലില്‍ നിന്ന് തിരിക്കുന്ന എയര്‍ ഏഷ്യ വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തിക്കും. തുടര്‍ന്ന് രാത്രി 9.30-ന് ബെംഗളൂരുവില്‍ എത്തിക്കും.

അതേസമയം, മേഘാലയയില്‍ നിന്നുള്ള 61 വിദ്യാര്‍ത്ഥികളെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഒഴിപ്പിക്കും. ഇവര്‍ക്കുള്ള എല്ലാ സുരക്ഷയും ഉറപ്പാക്കാന്‍ മണിപ്പൂര്‍ സര്‍ക്കാരിനോട് മേഘാലയ ആവശ്യപ്പെട്ടു.