പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു: ഗുരുതര ആരോപണവുമായി വിദേശകാര്യമന്ത്രി

ന്യൂഡൽഹി: പാകിസ്ഥാനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാങ്ഹായ് സഹകരണ യോഗത്തിന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ അഭിവാജ്യഘടകമാണ് ജമ്മു കശ്മീർ. ഇതുമായി ബന്ധപ്പെട്ട ബിലാവലിന്റെ പ്രതികരണം തള്ളുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദം പാകിസ്ഥാനിൽ വ്യവസായമായിരിക്കുന്നു. തീവ്രവാദത്തിന്റെ പ്രമോട്ടറെ പോലെയാണ് ബിലാവൽ പെരുമാറിയത്. ബിലാവലിന്റെ നിലപാടുകളെ യോഗത്തിൽ ശക്തമായി എതിർത്തുവെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു.