കോട്ടയം: ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ചാണ്ടി ഉമ്മനാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
ബംഗളൂരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ (എച്ച്.സി.ജി.) ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

