റെയ്ഡിന് പിന്നാലെ കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും മരവിപ്പിച്ച് ഇഡി. മണപ്പുറം ഫിനാന്‍സിന്റെ തൃശ്ശൂരിലെ പ്രധാന ബ്രാഞ്ച് ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്.
കമ്പനി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന ആരോപണമുയര്‍ന്നിരുന്നു. മണപ്പുറം ഫിനാന്‍സ് ഉടമയുടെ പ്രൊപ്രൈറ്ററി സ്ഥാപനമായിരുന്ന മണപ്പുറം അഗ്രോ ഫാംസിനു (മാഗ്രോ) വേണ്ടി പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സമാഹരിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി പരിശോധന. മണപ്പുറം ഫിനാന്‍സിന്റെ തൃശൂരുള്ള ആസ്ഥാനത്തും പരിശോധന നടത്തിയിട്ടുണ്ട് എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍, നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചതില്‍ 9.25 ലക്ഷം രൂപ ഒഴികെ മുഴുവന്‍ തുകയും മടക്കി നല്‍കിയതായി കമ്പനി വിശദീകരിച്ചു.

