ഡിജിറ്റല്‍ മയം; ഇനി ആധാരപകര്‍പ്പുകള്‍ ഓണ്‍ലൈനായി ലഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളില്‍ ആധാരത്തിന്റെ പകര്‍പ്പുകള്‍ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. https://Pearl.registration.Kerala.gov.in എന്നപോര്‍ട്ടലിലെ ‘Certificate’ മെനുവിലൂടെ ആധാരപകര്‍പ്പുകള്‍ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.

ഓണ്‍ലൈന്‍ വഴി ആവശ്യമായ ഫീസടച്ച് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നോക്കി ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും ഡിജിറ്റല്‍ ഒപ്പ് രേഖപ്പെടുത്തിയ ആധാരത്തിന്റെ പകര്‍പ്പുകള്‍ തയ്യാറാക്കും. ഈ ഡിജിറ്റല്‍ പകര്‍പ്പുകള്‍ അപേക്ഷകന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന രീതിയില്‍ ‘PEARL’ സംവിധാനത്തില്‍ മാറ്റം വരുത്തിയതായി രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വ്യക്തമാക്കി.