ന്യൂഡല്‍ഹി: ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായി ഗുസ്തി താരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി. ബ്രിജ്ഭൂഷണെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ ഡല്‍ഹി പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന വനിത ഗുസ്തി താരങ്ങളുടെ പരാതി പരിഗണിക്കുകയായിരുന്നു കോടതി.
എന്നാല്‍, കേസില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിപ്പിക്കാം എന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയിന്‍ മേലുള്ള നടപടി ക്രമങ്ങള്‍ നിര്‍ത്തിവെക്കുന്നു. ഈ കേസില്‍ ഇനി ഗുസ്തി താരങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ അത് മജിസ്‌ട്രേട്ടിനെയോ ഹൈക്കോടതി ജഡ്ജിയെയോ അറിയിക്കാം എന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ഏപ്രില്‍ ഇരുപത്തിമൂന്നിനാണ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും, ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ സമരം ആരംഭിച്ചത്.

