അന്വേഷണം വഴി തിരിച്ചുവിട്ടു; കേന്ദ്രകായിക മന്ത്രിക്കെതിരെ ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: ബ്രിജ് ഭൂഷനെതിരെ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം വഴി തിരിച്ചുവിട്ടെന്നാരോപിച്ച് കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുസ്തി താരങ്ങള്‍ രംഗത്ത്.

കായികമന്ത്രി വിഷയം ഗൗരവത്തില്‍ എടുത്തില്ലെന്നും കമ്മിറ്റി രൂപീകരിച്ചതിനപ്പുറം തുടര്‍നടപടി ഉണ്ടായില്ലെന്നും ഗുസ്തി താരങ്ങള്‍ പറയുന്നു.

അതേസമയം, ബ്രിജ് ഭൂഷണെതിരായ കേസില്‍ ഡല്‍ഹി പൊലീസ് ഇതുവരെയും പരാതിക്കാരുടെ മൊഴി എടുത്തിട്ടില്ലെന്നും ഭൂഷണ്‍ പരസ്യമായി വെല്ലുവിളിയും ഭീഷണിയും മുഴക്കുന്നുവെന്നും താരങ്ങള്‍ വ്യക്തമാക്കി.