മെഡിക്കൽ കോളേജിൽ വർഷങ്ങളായി ഉച്ച ഊൺ വിതരണം നടത്തുന്നു; ഡിവൈഎഫ്‌ഐയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് രമേശ് ചെന്നിത്തല

കാസർകോട്: ഡിവൈഎഫ്‌ഐയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. കോവിഡ് വൈറസ് വ്യാപനത്തിന്റെ കാലത്ത് ഡിവൈഎഫ്‌ഐ നടത്തിയ പ്രവർത്തനങ്ങളും പൊതിച്ചോറ് വിതരണവും ഉയർത്തിക്കാട്ടിയായിരുന്നു ചെന്നിത്തല ഡിവൈഎഫ്‌ഐയെ പ്രശംസിച്ചത്. യൂത്ത് കോൺഗ്രസിന്റെ കാസർകോട് ജില്ലാ സമ്മേളനത്തിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. യൂത്ത് കോൺഗ്രസിനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു.

കോവിഡ് വന്ന സമയത്ത് നമ്മൾ ‘യൂത്ത് കെയർ’ ഉണ്ടാക്കി, പക്ഷെ ‘കെയർ’ മാത്രം ഉണ്ടായില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അതേസമയം ഡിവൈഎഫ്‌ഐക്കാർ സജീവമായി. മെഡിക്കൽ കോളേജിൽ വർഷങ്ങളായി ഉച്ച ഊൺ വിതരണം നടത്തുന്നു. യൂത്ത് കോൺഗ്രസ് പ്രാദേശികതലത്തിൽ കൂടുതൽ സജീവമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.