ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടങ്ങളില്‍ ചിലത് വളരെ ഭയാനകമാണ്; ഗൂഗിള്‍ വിട്ട് എഐയുടെ ഗോഡ് ഫാദര്‍

എഐ സ്ഥാപകനായ ജെഫ്രി ഹിന്റണ്‍ ഗൂഗിള്‍ വിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടത്തെ കുറിച്ച് പൊതുസമൂഹത്തെ ബോധവാന്‍മാരാക്കുന്നതിനാണ് താന്‍ ഗൂഗിളില്‍ നിന്നും പടിയിറങ്ങുന്നതെന്ന് 75 കാരനായ ഹിന്റണ്‍ പറയുന്നു.

ഇപ്പോള്‍ താന്‍ ചെയ്ത ജോലിയില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളില്‍ നിന്നും താന്‍ രാജി വെച്ചുവെന്നും അതിനാല്‍ തന്നെ എ.ഐയുടെ അപകടത്തെക്കുറിച്ച് തനിക്ക് സ്വതന്ത്രമായി സംസാരിക്കാനാകുമെന്നും ഹിന്റണ്‍ ട്വീറ്റ് ചെയ്തു.

ഗൂഗിളിനെ വിമര്‍ശിക്കാനാണ് ഞാന്‍ ഗൂഗിളില്‍ നിന്നും രാജിവെച്ചതെന്നാണ് ന്യൂര്‍യോര്‍ക്ക് ടൈംസിലെ കേഡ് മെറ്റ്സ് പറയാന്‍ ശ്രമിച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ എന്റെ പ്രസ്താവന ഗൂഗിളിനെ എങ്ങനെ ബാധിക്കുമെന്ന് നോക്കാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടത്തെ കുറിച്ച് സംസാരിക്കാനാണ് ഞാന്‍ ഗൂഗിള്‍ വിട്ടത്. ഗൂഗിള്‍ വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിച്ചത്’- അദ്ദേഹം ട്വീറ്റ് ചെയ്തു.
‘എ.ഐ’ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകടങ്ങള്‍ എന്തായിരിക്കുമെന്ന് ഞാന്‍ കരുതുന്നതിനെക്കുറിച്ച് ഇപ്പോള്‍ എനിക്ക് സ്വതന്ത്രമായി സംസാരിക്കാന്‍ കഴിയും. അവയില്‍ ചിലത് വളരെ ഭയാനകമാണ്. ഇപ്പോള്‍, എനിക്ക് പറയാന്‍ കഴിയുന്നിടത്തോളം, അവര്‍ കൂടുതല്‍ ബുദ്ധിയുള്ളവരല്ല. നമ്മളെക്കാളും.. പക്ഷേ, അവര്‍ ഉടന്‍ അങ്ങനെ ആയേക്കുമെന്ന് ഞാന്‍ കരുതുന്നു’- അദ്ദേഹം പറഞ്ഞു.