തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളില്‍ മിക്കവരെയും അഴിമതിക്കാരാക്കിയത് ഭാര്യയും മക്കളുമാണെന്ന് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ആരുടേയും പേരെടുത്ത് പറയാതെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ കുറിപ്പ്.
‘ത്യാഗ പൂര്‍ണ്ണവും സംശുദ്ധവുമായ ജീവചരിത്രമുള്ള പലരേയും വഴി തെറ്റിച്ചത് ദുര്‍മോഹികളായ ഭാര്യയും മക്കളുമാണ്. ശത്രുക്കളോ ബാധ്യതയോ ആയി തീരുന്ന ഇവരെ സൂക്ഷിക്കുകയെന്നത് എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ആപ്തവാക്യമായി തീരണം. വാര്‍ദ്ധക്യ കാലത്ത് ഇവരുടെ സംരക്ഷണം ഉണ്ടാകുമെന്ന മിഥ്യാ ധാരണയിലാണ് ദുര്‍ബലരായ പല നേതാക്കളും ഇവരുടെ പ്രേരണയ്ക്ക് വഴങ്ങുന്നത്. അധികാര ലഹരിയില്‍ പണക്കൊതി പൂണ്ട ഭാര്യയേയും മക്കളേയും നിയന്ത്രിക്കാന്‍ കഴിയാത്തതു കൊണ്ടാണ് പല പ്രമുഖ നേതാക്കളുടെയും പ്രതിച്ഛായ താഴത്തുവീണ ചില്ലു ഗ്ലാസു പോലെ തകരുന്നത്’- പോസ്റ്റില്‍ പറയുന്നു.

