തിരുവനന്തപുരം: ബാർ കോഴക്കേസിലെ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്ന് ബിജു രമേശ്. യാഥാർഥ്യം എല്ലാവരും അറിയണമെന്നും സിബിഐ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
സിബിഐയെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ പരാമർശത്തിലും ബിജു രമേശ് മറുപടി നൽകി. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.
സത്യം പുറത്തു വരുന്നതിനെ ഭയക്കുന്നത് എന്തിനാണെന്ന് ബിജു രമേശ് ചോദിച്ചു. ബാർ കോഴക്കേസ് ഒത്തുതീർപ്പിന്റെ ഭാഗമായിരുന്നു കേരള കോൺഗ്രസിന്റെ എൽഡിഎഫ് പ്രവേശനമെന്നും ബിജു രമേശ് കൂട്ടിച്ചേർത്തു.

