‘പ്രധാനമന്ത്രിയുടെയും അമിത് ഷായുടേയും കൈകളില്‍ സുരക്ഷിതനാണ്’; വധഭീഷണിയില്‍ സല്‍മാന്‍ ഖാന് ആശ്വാസവാക്കുമായി കങ്കണ

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേരെ ഉയര്‍ന്ന വധഭീഷണിയില്‍ നടന് ആശ്വാസവാക്കുമായി നടി കങ്കണ റണൗട്ട് രംഗത്ത്. രാജ്യം ഭദ്രമായ കൈകളിലാണെന്നും അതിനാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും കങ്കണ പറഞ്ഞു.

‘ഞങ്ങളെല്ലാവരും അഭിനേതാക്കളാണ്. സല്‍മാന്‍ ഖാന് കേന്ദ്രം സുരക്ഷയൊരുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും കൈകളില്‍ അദ്ദേഹം സുരക്ഷിതനാണ്. അതുകൊണ്ട് ഒന്നും പേടിക്കാനില്ല. എനിക്ക് നേരെ ഭീഷണി ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ എനിക്കും സംരക്ഷണം നല്‍കിയിരുന്നു. രാജ്യം ഇന്ന് സുരക്ഷിതമായ കൈകളില്‍ ഭദ്രമാണ്. അതുകൊണ്ട് ആശങ്ക വേണ്ട’- കങ്കണ വ്യക്തമാക്കി.

അതേസമയം, വധഭീഷണിയെ തുടര്‍ന്ന് നടന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പൊലീസ് ഒരുക്കിയിരിക്കുന്നത്.