എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയാൻ ശരദ് പവാർ

മുംബൈ: എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന പ്രഖ്യാപനം നടത്തി ശരദ് പവാർ. മുംബൈയിൽ നടന്ന ആത്മകഥാ പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എൻസിപി രൂപീകരിച്ചത് മുതൽ ശരത് പവാറാണ് പാർട്ടി അദ്ധ്യക്ഷൻ.

പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചാലും പൊതുജീവിതം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശരദ് പവാർ ഒഴിയുന്നതോടെ എൻസിപിയുടെ തലപ്പത്തേക്ക് ആര് വരുമെന്ന ആകാംക്ഷയിലാണ് എല്ലാവരും. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലേ ഉൾപ്പെടെ നേതൃസ്ഥാനത്തേക്ക് ഉയർന്നുവരുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അജിത് പവാർ ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശരദ് പവാർ സ്ഥാനമൊഴിയാനുള്ള തീരുമാനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.