‘ദ കേരള സ്റ്റോറി’ എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.
കേരളത്തെ സവിശേഷമായി ഉന്നംവെക്കുന്ന സാംസ്‌കാരിക ഫാഷിസ്റ്റ് പദ്ധതിയുടെ ഭാഗമായ ‘ദ കേരള സ്റ്റോറി’ എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ‘സിനിമയുടെ സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ നിയമനടപടി കൈക്കൊള്ളണം. ചിത്രത്തിനെതിരെ പരാതി ലഭിച്ചിട്ടും തുടര്‍നടപടി വൈകുന്നത് ശരിയല്ല. വംശീയ ഉള്ളടക്കമുള്ള പ്രൊപഗണ്ട മൂവികള്‍ക്ക് പിറകിലെ സാമ്ബത്തിക ശക്തികളെയും രാഷ്ട്രീയ ബന്ധങ്ങളെയുംകുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തെക്കുറിച്ച് നിരവധി കള്ളങ്ങള്‍ നിറച്ചുവെച്ചതും മുസ്ലീം സമൂഹത്തെ പൈശാചികവത്കരിക്കുന്നതുമാണ് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത സിനിമയുടെ ഉള്ളടക്കമെന്നും റസാഖ് പറഞ്ഞു.

