തീര്‍ഥാടനം; ചാര്‍ധാം ക്ഷേത്ര പരിസരത്ത് 5ജി സേവനം ആരംഭിച്ച് ജിയോ

ഉത്തരാഖണ്ഡിലെ ചാര്‍ധാം ക്ഷേത്ര പരിസരത്ത് റിലയന്‍സ് ജിയോ 5ജി സേവനം ആരംഭിച്ചു. തീര്‍ത്ഥാടകര്‍ക്ക് തടസമില്ലാതെ ഇന്റര്‍നെറ്റ് സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് 5ജി സേവനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

ഇതോടെ, കേദാര്‍നാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് 5ജി സേവനം ആസ്വദിക്കാന്‍ സാധിക്കും.

ബദരീനാഥ്- കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ അജേന്ദ്ര അജയ് ആണ് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്. 5ജി സേവനം എത്തിയതോടെ, ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രയോജനപ്പെടുത്താന്‍ സാധിക്കും. നിലവില്‍, ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണ്‍ മുതല്‍ ഇര്‍ഡോ- ടിബറ്റ് അതിര്‍ത്തി ഗ്രാമമായ മന വരെ റിലയന്‍സ് ജിയോ 5ജി സേവനം ഉറപ്പുവരുത്തുന്നുണ്ട്.