ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരൻ; ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ട മത്സരത്തിൽ ചരിത്ര നേട്ടവുമായി അഭിലാഷ് ടോമി

പാരീസ്: ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ട മത്സരത്തിൽ ചരിത്ര നേട്ടവുമായി അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരൻ എന്ന റെക്കോഡാണ് മലയാളിയായ അഭിലാഷ് സ്വന്തമാക്കിയത്. ഇന്ത്യൻ സമയം രാവിലെ പത്തരയോടെയാണ് അഭിലാഷ് ടോമി മത്സരം പൂർത്തീകരിച്ചത്.

236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് അദ്ദേഹം മത്സരം പൂർത്തീകരിച്ചത്. 2022 സെപ്തംബറിലാണ് അഭിലാഷ് യാത്ര ആരംഭിച്ചത്. ഫ്രാൻസിലെ ലെ സാബ്ലെ ഡെലോൺ തുറമുഖത്തു നിന്ന് ആരംഭിച്ച യാത്ര 48000 കിലോമീറ്റർ സഞ്ചരിച്ചാണ് അഭിലാഷ് പൂർത്തിയാക്കിയത്.

2018-ൽ അഭിലാഷ് ഒരു യാത്ര നടത്തിയിരുന്നെങ്കിലും അത് പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അഭിലാഷിന്റെ ബോട്ട് ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ തകർന്നിരുന്നു. പിന്നീട് മിൻപിടിക്കാനെത്തിയ ഒരു കപ്പലാണ് അഭിലാഷിനെ രക്ഷിച്ചത്. ഒരിടത്തും നിർത്താതെ പായ് വഞ്ചിയിൽ കടലിലൂടെ ഒറ്റയ്ക്ക് ലോകം ചുറ്റിവരുന്ന മത്സരമാണിത്.