തിരുവനന്തപുരം: വെട്ടിമാറ്റപ്പെട്ട പാഠഭാഗത്തെ ആശയങ്ങള്‍ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുന്നതിനും പുതിയ പുസ്തകരൂപത്തിലാക്കുന്നതിനുമായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താന്‍ തീരുമാനം.
എന്നാല്‍, ഇതു പുസ്തകമായി അച്ചടിച്ചു സ്കൂളുകളിലെത്തിക്കാന്‍ രണ്ടര മാസമെങ്കിലും വേണ്ടി വരുമെന്നാണ് എസ്ഇആര്‍ടിയുടെ പ്രാഥമിക നിഗമനം.
അതേസമയം, എന്‍സിഇആര്‍ടി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.ശിവന്‍കുട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു. പാഠഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കിയ കാര്യങ്ങള്‍ പഠിപ്പിക്കണമെന്നതാണ് കരിക്കുലം സ്റ്റീയറിങ് കമ്മിറ്റിയുടെ നിലപാട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ കമ്മിറ്റി ചെയര്മാന് കൂടിയായ പൊതു വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

