കീപ് ഇന്‍ ചാറ്റ് എന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഒരു ചാറ്റ് പിന്നീട് ആവശ്യം വരും എന്നതിനാല്‍ അത് ചാറ്റില്‍ നിലനിര്‍ത്താന്‍ വാട്ട്‌സ്ആപ്പ് ഉപയോക്താവിന് ഈ ഫീച്ചറോടെ സാധിക്കും. എന്നാല്‍ നമ്മള്‍ അയക്കുന്ന സന്ദേശം അത് സ്വീകരിക്കുന്നയാള്‍ സൂക്ഷിക്കണമോ ഇല്ലോയോ എന്ന തീരുമാനം അയച്ചയാളുടേതായിരിക്കും.
‘അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ നിങ്ങളുടെ സംഭാഷണങ്ങള്‍ മൂന്നമതൊരാള്‍ അറിയുന്നകത് സംരക്ഷിക്കുമ്‌ബോള്‍ തന്നെ ചിലപ്പോള്‍ മുന്‍പ് അയച്ച ചാറ്റിലെ വോയിസ് നോട്ടോ, പ്രധാന വിവരങ്ങളോ നിങ്ങള്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകും. അതിനുള്ള പരിഹാരമാണ് കീപ്പ് ഇന്‍ ചാറ്റ്’ വാട്ട്സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
ഒരു സന്ദേശം ലഭിക്കുമ്‌ബോള്‍ അത് കീപ്പ് ഇന്‍ ചാറ്റ് എന്ന രീതിയില്‍ മാറ്റാന്‍ സാധിക്കും. എന്നാല്‍ അയച്ചയാള്‍ക്ക് സന്ദേശം ലഭിച്ചയാള്‍ ഇത്തരത്തില്‍ സന്ദേശം സൂക്ഷിക്കുന്നുണ്ട് എന്ന നോട്ടിഫിക്കേഷന്‍ പോകും. ഇത് വേണമെങ്കില്‍ സന്ദേശം അയച്ചയാള്‍ക്ക് തടയാനും സാധിക്കും എന്നതാണ് ഈ ഫീച്ചറിന്റെ ഒരു പ്രത്യേകത.

