കന്നിയാത്ര വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് എക്‌സ്പ്രസ്; കണ്ണൂരിൽ സ്വീകരണം നൽകി സിപിഎം

കണ്ണൂർ: സംസ്ഥാനത്തെ കന്നിയാത്ര വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് എക്‌സ്പ്രസ് കാസർഗോഡെത്തി. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് വന്ദേഭാരത് എക്‌സ്പ്രസ് കാസർഗോഡ് എത്തിയത്.

അതേസമയം, വന്ദേഭാരത് കണ്ണൂരിൽ എത്തിയപ്പോൾ സിപിഎം സ്വീകരണമൊരുക്കി. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. ലോക്കോ പൈലറ്റിനെ ഷാൾ അണിയിച്ചാണ് സിപിഎം സ്വീകരിച്ചത്.

കെ വി സുമേഷ് എംഎൽഎ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരും കണ്ണൂരിലെത്തിയിരുന്നു. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന് വന്ദേ ഭാരതും, കെ റെയിലും വേണമെന്നാണ് നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ച്ചയാണ് വന്ദേഭാരത് സർവ്വീസിന്റെ ഉദ്ഘാടനം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തിരുവനന്തപുരത്ത് നിന്നും ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്.