അഹമ്മദാബാദ്: അപകീർത്തി കേസിൽ കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹൈക്കോടതി സിംഗിൾ ബെഞ്ചാകും രാഹുലിന്റെ റിവിഷൻ ഹർജി പരിഗണിക്കുക.
മോദി പരാമർശവുമായി ബന്ധപ്പെട്ട് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് രാഹുലിനെ കുറ്റക്കാരനായി കണ്ടെത്തിയതും രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചതും. ഈ വിധി സേറ്റ ചെയ്യണമെന്നാവശ്യപ്പെട്ട് ആദ്യം രാഹുൽ സൂറത്ത് സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. കോടതി നടപടി ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയിരിക്കുന്നത്.
സൂറത്ത് കോടതി രണ്ടുവർഷം തടവു വിധിച്ചതോടെയാണ് രാഹുലിന് എം പി സ്ഥാനം നഷ്ടമായത്.

