ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും ധനമന്ത്രിക്കുമെതിരെ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ധനമന്ത്രി പളനിവേൽ ത്യാഗരാജന്റേത് എന്നാരോപിച്ച് ഒരു ശബ്ദരേഖയും അണ്ണാമലൈ പുറത്തു വിട്ടിട്ടുണ്ട്. എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മരുമകൻ ശബരീശൻ എന്നിവരെപ്പറ്റി പളനിവേൽ ത്യാഗരാജൻ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടിട്ടുള്ളതെന്നാണ് അണ്ണാമലൈ പറയുന്നത്. അഴിമതിപ്പണം കൈകാര്യം ചെയ്യുന്നത് ഉദയനിധി സ്റ്റാലിനും ശബരീശുമാണെന്ന് ഈ ശബ്ദരേഖയിൽ പറയുന്നുണ്ട്.
ഒരു മാധ്യമപ്രവർത്തകനുമായി പളനിവേൽ ത്യാഗരാജൻ സംസാരിച്ച വിവരങ്ങളാണ് ശബ്ദരേഖയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരാൾക്ക് ഒരു പദവി എന്ന തത്വം ബിജെപി പാലിക്കുന്നുണ്ട്. ബിജെപിയെ സംബന്ധിച്ച് തനിക്ക് ഇഷ്ടപ്പെട്ട കാര്യം അതാണെന്നും ശബ്ദരേഖയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെയും സ്റ്റാലിനെതിരെ ആരോപണവുമായി അണ്ണാമലൈ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു.

