ബ്രിജ് ഭൂഷണെതിരെയുള്ള ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ ഗൗരവതരം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷണെതിരെയുള്ള ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ ഗൗരവതരമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

പരാതിയില്‍ ഡല്‍ഹി പൊലീസിനും, സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ 7 പേര്‍ ബ്രിജ് ദൂഷനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ട് നാല് ദിവസം കഴിഞ്ഞു. ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇതിനിടെയാണ് സുപ്രീംകോടതി ഇടപെപെടല്‍. വെള്ളിയാഴ്ച്ചയ്ക്കം മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം. പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കണം എന്ന താരങ്ങളുടെ ആവശ്യം കണക്കില്‍ എടുത്ത് പരാതി ഹര്‍ജിക്കൊപ്പം മുദ്ര വെച്ച കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു.

അതേസമയം, മൂന്നാം ദിവസവും തുടരുന്ന ഗുസ്തി താരങ്ങളുടെ രാപ്പകല്‍ സമരത്തിന് പിന്തുണ അറിയിച്ച് കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ ജന്തര്‍മന്തറില്‍ എത്തി. വെള്ളിയാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും.