ഡിസപ്പിയറിംഗ് മെസേജുകള്‍ സേവ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്‌സ്ആപ്പ്. ‘കീപ്പ് ഇന്‍ ചാറ്റ്’ എന്നാണ് ഈ ഫീച്ചറിന് പേര് നല്‍കിയിരിക്കുന്നത്. ഇതോടെ, ഡിസപ്പിയറിംഗ് മെസേജുകള്‍ സേവ് ചെയ്ത് സൂക്ഷിക്കാന്‍ സാധിക്കും.
സമയം സെറ്റ് ചെയ്തുവച്ചാല്‍ മറ്റു മെസേജുകള്‍ ഡിലീറ്റ് ആയാലും ഇഷ്ടമുള്ളവ ബുക്ക് മാര്‍ക്ക് ചെയ്ത് സൂക്ഷിക്കാനാകും. സന്ദേശങ്ങള്‍ക്ക് പുറമേ, വോയിസ് നോട്ടുകള്‍, ചിത്രങ്ങള്‍ എന്നിവയും സേവ് ചെയ്യാന്‍ കഴിയുന്നതാണ്. വാട്‌സ്ആപ്പില്‍ സേവ് ചെയ്ത മെസേജുകള്‍ ഒരു ബുക്ക് മാര്‍ക്ക് ഐക്കണ്‍ ഉപയോഗിച്ച് കെപ്റ്റ് മെസേജ് ഫോള്‍ഡറിലെ ചാറ്റ് വഴി ഓര്‍ഗനൈസ് ചെയ്തു കാണാന്‍ കഴിയുന്നതാണ്.
ഡിസപ്പിയറിംഗ് മെസേജില്‍ മറ്റൊരു ഫീച്ചറും വാട്‌സ്ആപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍, ഉപയോക്താക്കള്‍ക്ക് മൂന്ന് ഓപ്ഷനുകള്‍ ഉപയോഗിച്ചാണ് മെസെജിന്റെ ടൈമര്‍ സെറ്റ് ചെയ്യാനാകുന്നത്. 24 മണിക്കൂര്‍, 7 ദിവസം, 90 ദിവസം. എന്നിങ്ങനെ ആണത്. പുതിയ അപ്‌ഡേഷന്‍ അനുസരിച്ച്, അത് 1 വര്‍ഷം, 180 ദിവസം, 60 ദിവസം, 30 ദിവസം, 21 ദിവസം, 14 ദിവസം, 6 ദിവസം, 5 ദിവസം, 4 ദിവസം, 3 ദിവസം, 2 ദിവസം, 12 മണിക്കൂര്‍ എന്നിങ്ങനെയായി മാറും.

