പത്തനംതിട്ട: കേരള കോൺഗ്രസ് (ജോസഫ്) പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ബിജെപി അംഗത്വം സ്വീകരിച്ചു. പ്രകാശ് ജാവദേക്കർ ഉൾപ്പെടെയുള്ള നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. പാർട്ടി അംഗത്വം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നത്.
ബിജെപി നേതാക്കൾ വിക്ടർ ടി തോമസിനെ കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനായിരുന്നു വിക്ടർ ടി തോമസ്. ് കേരളാ കോൺഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയർമാൻ സ്ഥാനവും കഴിഞ്ഞ ദിവസം അദ്ദേഹം രാജിവെച്ചിരുന്നു. കാലുവാരുന്നവരുടെ മുന്നണിയാണ് യു ഡി എഫെന്ന് അദ്ദേഹം വിമർശിച്ചു.

