സിനിമയുടെ എഡിറ്റിങ് നിര്‍മാതാവിനെ മാത്രം കാണിച്ചാല്‍ മതി എന്ന ഫെഫ്കയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് സംവിധായകന് ആഷിഖ് അബു.
നടന്മാര് സിനിമയുടെ എഡിറ്റില്‍ ഇടപെടുന്നത് പുതിയ സംഭവമല്ല. എന്നാല്‍, ഇപ്പോഴാണ് അക്കാര്യം പുറത്തുപറയാന്‍ അണിയറപ്രവര്‍ത്തകര്‍ തയാറായത്. ഇക്കാര്യത്തില്‍ താന്‍ ഫെഫ്കയുടെ ഒപ്പമാണ്’- ആഷിഖ് അബു പറഞ്ഞു.
അതേസമയം, എഡിറ്റിങ് കാണിക്കണമെന്ന് വാശിപിടിക്കുന്ന ചില നടന്മാര് ആരാണെന്ന് ആരോപണം ഉന്നയിച്ചവര്‍ വെളിപ്പെടുത്തണമെന്ന് നടന് ടോവിനോ തോമസും ആവശ്യപ്പെട്ടു. നീലവെളിച്ചം സിനിമയുടെ ഗള്‍ഫ് റിലീസിന്റെ ഭാഗമായി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

