തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകടത്തിൽപ്പെടുത്തുന്നതിന് പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രി ശ്രമിച്ചത് തന്നെ ആഭ്യന്തര വകുപ്പ് തലവനെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനും ചെയ്യുന്നുവെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന് തൊട്ടു മുൻപ്, സന്ദർശനം സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് ചോർന്നത് ഗുരുതരമായ സുരക്ഷാവീഴ്ച്ചയും നിയമ ലംഘനവുമാണ്. നമ്മുടെ പ്രധാനമന്ത്രിയെ അപകടത്തിൽപ്പെടുത്തുന്നതിന് പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രി ശ്രമിച്ചത് തന്നെ ആഭ്യന്തര വകുപ്പ് തലവനെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനും ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ട്വിറ്റർ കുറിപ്പിന്റെ പൂർണ്ണരൂപം:
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന് തൊട്ടു മുൻപ്, സന്ദർശനം സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോർട്ട് ചോർന്നത് ഗുരുതരമായ സുരക്ഷാവീഴ്ച്ചയും നിയമ ലംഘനവുമാണ്.
നമ്മുടെ പ്രധാനമന്ത്രിയെ അപകടത്തിൽപ്പെടുത്തുന്നതിന് പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രി ശ്രമിച്ചത് തന്നെ ആഭ്യന്തര വകുപ്പ് തലവനെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനും ചെയ്യുന്നു.

