ബംഗളൂരു: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ ഭാരത് ജോഡോ യാത്രയിലെ ആൾക്കൂട്ടം രാഹുലിനെ പിന്തുണയ്ക്കില്ലെന്ന് സർവ്വേഫലം. മോദി ഇഫക്ടായിരിക്കും പ്രഭാവത്തിൽ വരികയെന്നും സർവ്വേഫലം വ്യക്തമാക്കുന്നു. കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും പ്രധാനമന്ത്രിയുടെ ശോഭയിൽ അവ വിലപ്പോവില്ലെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നു. 3.5 മില്യൺ ആളുകളാണ് സർവേയിൽ പങ്കെടുത്തത്. ഇവരിൽ 52 ശതമാനം പേർ കർണാടകയ്ക്ക് പുറത്ത് താമസിക്കുന്നവരാണ്. കന്നഡ, ഇംഗ്ലീഷ് സംസാരിക്കുന്ന ഡിജിറ്റൽ വായനക്കാർ എന്നിവർക്കിടയിലാണ് സർവേ നടന്നത്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ കണ്ട പങ്കാളിത്തം വോട്ടാവില്ലെന്നും സർവ്വേഫലത്തിൽ പറയുന്നുണ്ട്. കന്നഡ സംസാരിക്കുന്ന 69 ശതമാനം പേരും ഇംഗ്ലീഷ് സംസാരിക്കുന്ന 50 ശതമാനം പേരും വിലയിരുത്തുന്നത് രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്തിയുള്ള കോൺഗ്രസ് പോരാട്ടം വിജയിക്കില്ലെന്നാണ്. വോട്ടുകളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുക സംവരണമായിരിക്കുമെന്നും കന്നഡ സംസാരിക്കുന്ന 75 ശതമാനം പേരും ഇംഗ്ലീഷ് സംസാരിക്കുന്ന 58 ശതമാനം പേരും അഭിപ്രായപ്പെട്ടു.
എല്ലാ സംസ്ഥാനത്തെ സർക്കാരുകളും അഴിമതിയുടെ കാര്യത്തിൽ ഒരേ പോലെ ആണെന്നന്നാണ് സർവ്വേയിൽ പൊതുവേയുള്ള അഭിപ്രായം. അതേസമയം, വികസനവും , കർഷകരുടെ പ്രശ്നങ്ങളും വോട്ട് പിടിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുമെന്ന് സർവ്വേയിൽ പങ്കെടുത്ത വലിയൊരു ശതമാനം ആളുകൾ ചൂണ്ടിക്കാട്ടുന്നു.

