തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ 10.30 മുതൽ 10.50 വരെയാണ് ചടങ്ങുകൾ നടക്കുക. അതേസമയം, വന്ദേഭാരത് ഉദ്ഘാടന യാത്രയിൽ പ്രധാനമന്ത്രിയുണ്ടായിരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും.
തിങ്കളാഴ്ച്ചയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. മധ്യപ്രദേശിൽ നിന്നാണ് അദ്ദേഹം കൊച്ചിയിലെത്തുന്നത്. നാവിക ആസ്ഥാനത്ത് റോഡ് ഷോ നടത്തും. ആറിന് തേവര എസ് എച്ച് കോളേജ് മൈതാനത്ത് ബിജെപി നടത്തുന്ന യുവം കോൺക്ലേവിൽ സംസാരിക്കും. വൈകിട്ട് താജ് മലബാറിലാണ് അദ്ദേഹം താമസിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 10.15-ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും. അവിടെ 10.30-ന് വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യും. 20 മിനിറ്റാണ് ഉദ്ഘാടന സംഗമത്തിൽ പങ്കെടുക്കുക. വന്ദേഭാരത് ഉദ്ഘാടന ഓട്ടത്തിൽ പങ്കെടുക്കാത്ത വിധത്തിലാണ് പുതിയ സമയക്രമം. പകരം റെയിൽവേ സ്റ്റേഷനിൽ അദ്ദേഹം വിദ്യാർഥികളുമായി സംവദിക്കും.

