ന്യൂഡൽഹി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് വി ഭട്ടിയെ നിയമിക്കാൻ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. നിലവിലെ ചീഫ് ജസ്റ്റിസ് മണികുമാർ കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഭട്ടിയെ ചീഫ് ജസ്റ്റിസാക്കാൻ കൊളീജിയം തീരുമാനിച്ചത്.
അതേസമയം, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് മുരളിധറിനെ നിയമിക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം തിരിച്ചു വിളിച്ചു. ശുപാർശയിൽ കേന്ദ്ര സർക്കാർ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ് ശുപാർശ തിരിച്ചു വിളിച്ചത്. മുരളീധറിന് വിരമിക്കാൻ ഇനി നാലു മാസം കൂടി മാത്രമേ ബാക്കിയുള്ളൂ. ഇത് കൂടി പരിഗണിച്ചാണ് കോടതിയുടെ നടപടി.

