തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിയാല്‍ നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി അറിയിച്ചു. ‘വൈകുന്നേരങ്ങളില്‍ ഇസ്തിരിപ്പെട്ടിയും വാഷിംഗ് മെഷിനൊക്കെ ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ല. എല്ലാവരും സഹകരിക്കണം. പത്ത് രൂപയുടെ വൈദ്യുതി ഇന്നലെ യൂണിറ്റിന് ഇരുപത് രൂപയോളം നല്‍കിയാണ് വാങ്ങിയത്. നമ്മള്‍ മാത്രമേ പവര്‍കട്ടില്ലാതെ കൊണ്ടുപോകുന്നുള്ളൂ. ഉയര്‍ന്ന വില കൊടുത്താണ് വൈദ്യുതി വാങ്ങുന്നത്’- മന്ത്രി വ്യക്തമാക്കി.
അതേസമയം, വൈകുന്നേരങ്ങളിലെ അമിത വൈദ്യുതി ഉപയോഗം കുറച്ച് ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ പവര്‍ക്കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണുള്ളതെന്നും ജനങ്ങള്‍ സഹകരിച്ചാല്‍ പവര്‍ക്കട്ടില്ലാതെ കൊണ്ട് പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ വൈദ്യതി ഉപയോഗം പത്ത് കോടി യൂണിറ്റ് മറി കടന്നിരുന്നു. 2022 ഏപ്രിലില്‍ രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റിന്റെ റെക്കോഡാണ് ഈ ദിനങ്ങളില്‍ മറികടന്നത്.

