തൃശ്ശൂർ പൂര വിളംബരം; എറണാകുളം ശിവകുമാർ തെക്കേനട തള്ളിത്തുറക്കും

തൃശ്ശൂർ: ഇത്തവണ തൃശ്ശൂർ പൂര വിളംബരത്തിന് എറണാകുളം ശിവകുമാർ തെക്കേനട തള്ളിത്തുറക്കും. കൊച്ചിൻ ദേവസ്വം ബോർഡ്, ഘടകപൂരങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് എറണാകുളം ശിവകുമാർ തെക്കേ നട തള്ളിത്തുറന്ന് പൂര വിളംബരം നടത്തുന്നത്. തീരുമാനം തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ആരാധകർക്ക് നിരാശയേകുന്നതാണ്.

ഇത്തവണ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് തിടമ്പ് നൽകാൻ ആരാധകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയാണ് എറണാകുളം ശിവകുമാറിന് തിടമ്പ് നൽകാൻ തീരുമാനിച്ചത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് പൂര വിളംബരമായി തെക്കേ ഗോപുരവാതിൽ തുറക്കുക. അതേസമയം, ഘടകപൂരങ്ങളുടെ സാമ്പത്തിക സഹായം വർധിപ്പിക്കാനും യോഗം തീരുമാനിച്ചു.